പ്രഥമ ശിവരാമൻ ചെറിയനാട് പുരസ്‌കാരം സമ്മാനിച്ചു
മാവേലിക്കര
സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റായിരുന്ന ശിവരാമൻ ചെറിയനാടിന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ ചെറുകഥാ പുരസ്കാരം സാഹിത്യകാരൻ ടി പി വേണുഗോപാലിന് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. ശിവരാമൻ ചെറിയനാട് ട്രസ്റ്റിന്റെ പ്രവർത്തനം മന്ത്രി ഉദ്ഘാടനംചെയ്തു.
ടി പി വേണുഗോപാലിന്റെ ‘തുന്നൽക്കാരൻ’ എന്ന കൃതിക്കാണ് 20,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്. കേരള സാഹിത്യ അക്കാദമി അംഗം, സമഗ്രശിക്ഷാ കേരളം കണ്ണൂർ ജില്ലാ പ്രോജക്ട് കോ–-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് ഇടശേരി അവാർഡ്, ചെറുകാട് അവാർഡ്, പബ്ലിക് സർവന്റ് സാഹിത്യ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മാവേലിക്കര താലൂക്ക് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ ട്രസ്റ്റ് പ്രസിഡന്റ് ഇലിപ്പക്കുളം രവീന്ദ്രൻ അധ്യക്ഷനായി. രക്ഷാധികാരി കെ മധുസൂദനൻ പ്രശസ്തിപത്രം കൈമാറി. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാർ അനുസ്മരണപ്രഭാഷണം നടത്തി.
Credits Kerala || Deshabhimani Online News https://ift.tt/gYSLOMN
Comments