വ്യക്തിവൈരാഗ്യം: പെരുമ്പാവൂരിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയില്‍

പെരുമ്പാവൂർ > മുടക്കുഴ കല്ലുമലഭാഗത്ത് മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റില്. നിരവധി കേസുകളിൽ പ്രതിയായ കൊമ്പനാട് പാണിയേലി മാനാംകുഴിവീട്ടിൽ ലിന്റോ (26), ഓലിപ്പാറ ഈസ്റ്റ് ഐമുറി പുളിയാമ്പിള്ളി സഞ്ജു (22) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മുടക്കുഴ തേറോത്തിമലവീട്ടിൽ വേലായുധനെയാണ് (50) വെള്ളി വൈകിട്ട് 5.30ന് വീടിനുസമീപമുള്ള റബർതോട്ടത്തിലിട്ട് കൊലപ്പെടുത്തിയത്.

ഒരുവർഷംമുമ്പ് നടന്ന കേസിലെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം മണിക്കൂറുകൾക്കുള്ളിൽ നെടുമ്പാശേരിയിലെ ഹോട്ടലിൽനിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. 17 ക്രിമിനൽ കേസിലെ പ്രതിയും കാപ്പ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചയാളുമാണ് ലിന്റോ. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐ പി ജെ കുര്യാക്കോസ്, എഎസ്ഐ അജി പി നായർ, സിപിഒമാരായ പി എസ് സുനിൽകുമാർ, ബെന്നി ഐസക്, പി എ നൗഫൽ, അബ്ദുൾ മനാഫ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/z8om0iI

Comments

Archive

Contact Form

Send