ഇന്ത്യൻ ശതകോടീശ്വരൻ ഹൽപാൽ രൺധാവയും മകനും സിംബാബ്വെയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു
ഹരാരെ> സിംബാബ്വെയിലുണ്ടായ വിമാനാപകടത്തില് ഇന്ത്യന് ശതകോടീശ്വരന് ഹര്പാല് രണ്ധാവയും മകന് അമേര് കബീര് സിങ് രണ്ധാവയും കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപകടത്തിൽ മറ്റ് നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഖനനവ്യവസായിയായ ഹർപാലും മകനും മറ്റു നാലുപേർന്ന് സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകർന്നത്. സിംബാബ്വെയിൽ തന്റെ ഭാഗിക ഉടമസ്ഥതയിലുള്ള ഒരു വജ്രഖനിക്ക് സമീപം ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു.
സ്വർണം, കൽക്കരി ഖനനമേഖലിയിൽ പ്രവർത്തിക്കുന്ന റിയോസിം എന്ന കമ്പനിയും ജെം ഹോൾഡിംങ്സ് എന്ന ഇക്വിറ്റി കമ്പനിയും ഹർപാലിന്റെതാണ്.
Credits National || Deshabhimani Online News https://ift.tt/AYQvpug
Comments